ഹോംSAR / USD • കറന്‍സി
add
SAR / USD
മുൻദിന അവസാന വില
0.27
വിപണി വാർത്തകൾ
സൗദി റിയാൽ എന്നതിനെക്കുറിച്ച്
സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ് റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.
ഒരു റിയാൽ ഏകദേശം 0.27 യു .എസ് ഡോളറിൻ തുല്യമാണ്. ധനകാര്യ സംബന്ധമായ അവകാശം saudi arabian monetary agency ക്കാ കുന്നു .5,10,25,50 ഹലാലാ [നാണയങ്ങൾ ] കളും 1, 5, 10, 50, 100, 200, 500 എന്നീ റിയാലുകളും [കറൻസി] ആണുള്ളത് .1,5,10,50,100 എന്നിവയിൽ അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ് അൽ സൌദ് രാജാവിന്റെ ചിത്രം ഉണ്ട് .500 റിയാലിൽ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ പടമാണുള്ളത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രത്തോടെയുള്ള കറൻസികൾ 2016 ഡിസംബർ മുതൽ ലഭ്യമായിത്തുടങ്ങും. ബാങ്കുകളിൽ എത്തിച്ചേരുന്ന പഴയ നോട്ടുകൾ പിന്നീട് വിപണിയിലേക്ക് എത്തുകയില്ല. ഒരു വർഷം കൊണ്ട് പഴയ നോട്ടുകൾ പൂർണമായി പിൻവലിക്കാനാണ് സാമ ലക്ഷ്യമിടുന്നത്. Wikipediaയുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ എന്നതിനെക്കുറിച്ച്
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ. മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്. 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു. ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം. Wikipedia